മണിപ്പാല്‍സിഗ്‌ന പ്രോഹെല്‍ത്ത് പ്രൈം’ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു

Posted on: April 29, 2022

കൊച്ചി : മണിപ്പാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ‘മണിപ്പാല്‍സിഗ്‌ന പ്രോഹെല്‍ത്ത് പ്രൈം’ പ്ലാന്‍ എന്ന പേരില്‍ പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. ഇത് ഒരു സമഗ്ര ഹെല്‍ത്ത്‌കെയര്‍ ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇത് ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയുടെ എല്ലാത്തരം ചെലവുകളും മാത്രമല്ല ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും രോഗ നിര്‍ണയ പരിശോധനകള്‍ക്കും ഫാര്‍മസി ചെലവുകള്‍ക്കുമുള്ള ക്യാഷ് ലെസ് ഒപിഡി കവറേജും ലഭ്യമാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സാ സമയത്തെ മെഡിക്കല്‍ ഇതര ചെലവുകള്‍ക്കും ഈ പ്ലാന്‍ പരിരക്ഷ നല്‍കുന്നു.

മണിപ്പാല്‍സിഗ്‌ന എപ്പോഴും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിവവേറ്റുന്നതില്‍ മുന്‍നിരയിലാണെന്നും ഏതൊരു പുതിയ ഉല്‍പന്നം കൊണ്ടുവരുമ്പോഴും അത് ഉപയോക്താക്കള്‍ നേരിരുന്ന കാതലായ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതാണെന്ന് കമ്പനി ഉറപ്പാക്കുന്നുണ്ടെന്നും മണിപ്പാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു.

ആശുപത്രിവാസത്തിനുപുറമെ എല്ലാത്തരം ആരോഗ്യപരിപാലനച്ചെലവുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കസ്റ്റമൈസ്ഡ് ഹെല്‍ത്ത് കെയര്‍ സൊല്യൂഷനുകള്‍ ഇത് ലഭ്യമാക്കുന്നു. ഇത് ആജീവനാന്ത പുതുക്കലിനോടൊപ്പം 1 കോടി വരെ ഇന്‍ഷുറന്‍സ് തുക വാഗ്ദാനം ചെയ്യുന്നു

മണിപ്പാല്‍ സിഗ്‌ന പ്രോഹെല്‍ത്ത് പ്രൈം മൂന്ന് വ്യത്യസ്ത പ്ലാനുകളില്‍ വരുന്നു. മൊത്തത്തിലുള്ള ആശുപത്രി ചെലവുകള്‍ക്കായി ‘മണിപ്പാല്‍സിഗ്‌ന പ്രോഹെല്‍ത്ത് പ്രൈം പ്രൊട്ടക്റ്റ്’. ‘മണിപ്പാല്‍സിഗ്‌ന പ്രോഹെല്‍ത്ത് പ്രൈം അഡ്വാന്റേജ്’ ആശുപത്രി ചെലവുകള്‍ക്ക് പുറമെ പണരഹിത ഒപിഡി കവറേജ് നല്‍കുന്നു. പ്രമേഹം, അമിതവണ്ണം, ആസ്ത്മ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മണിപ്പാല്‍സിഗ്‌ന പ്രോഹെല്‍ത്ത് പ്രൈം ആക്റ്റീവ്.

ഈ പ്ലാനിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/39iMgxN എന്ന ലിങ്ക് സന്ദര്‍ശിക്കുക.