ആന്ധ്രാ ബാങ്കിന് അറ്റാദായത്തിൽ 35 ശതമാനം വർധന

Posted on: October 30, 2014

Andhra-Bank-big

ആന്ധ്ര ബാങ്കിന് സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ അറ്റാദായത്തിൽ 35 ശതമാനം വർധന. 44 കോടി രൂപയാണ് അറ്റാദായം. പ്രവർത്തന ലാഭം 745 കോടിയും.

മൊത്ത വരുമാനം ഇക്കാലയളവിൽ മുൻ ക്വാർട്ടറിനേക്കാൾ 15.9 ശതമാനം ഉയർന്ന് 4424 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 4146 കോടി രൂപയാണ്. വർധന 15.4 ശതമാനം. മൊത്ത ബിസിനസ് 30.09.2013 ൽ 230057 കോടി രൂപയായിരുന്നത് 13.0 ശതമാനം വർധിച്ച് 30.09.2014 ൽ 260012 കോടിയായി. മൊത്ത നിക്ഷേപം 145084 കോടിയായി.മുൻ വർഷത്തെ അപേക്ഷിച്ച് വർധന 12 ശതമാനം.

നിഷ്‌ക്രിയ ആസ്തിയുടെ കണക്കിലും ഗുണപരമായ മാറ്റമാണുണ്ടായത്.മുൻഗണനാ വിഭാഗത്തിനുള്ള വായ്പയിൽ 14.39 ശതമാനം വളർച്ച രേഖപ്പെടുത്തി. കൃഷി വായ്പ, മൈക്രോ-ചെറുകിട വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമുള്ള വായ്പ തുടങ്ങിയവയുടെ തോതിലും ഉയർച്ചയുണ്ടായി.