സ്‌പൈസ്‌ജെറ്റ് ശ്രേണിയിൽ 100 വിമാനങ്ങൾ

Posted on: May 27, 2019

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഒരു മാസത്തിനിടെ 23 വിമാനങ്ങൾ ഡെലിവറി എടുത്തോടെ ഫ്‌ളീറ്റിൽ 100 വിമാനങ്ങളായി. എയർ ഇന്ത്യ (128), ഇൻഡിഗോ (230), ജെറ്റ് എയർവേസ് (120) തുടങ്ങി 100 വിമാനങ്ങളിൽ കൂടുതലുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ ഇതോടെ സ്‌പൈസ്‌ജെറ്റ് ഇടംപിടിച്ചു.

സ്‌പൈസ്‌ജെറ്റിന് 68 ബോയിംഗ് 737 ഉം 30 ബോംബാർഡിയർ ക്യു -400 ഉം രണ്ട് ബോയിംഗ് 737 ഫ്രൈറ്റേഴ്‌സുമാണുള്ളത്. സ്‌പൈസ്‌ജെറ്റ് 53 ഡൊമസ്റ്റിക് 9 ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 575 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്. രാജ്യത്തെ എട്ട് വിമാനക്കമ്പനികൾക്കും കൂടി 595 വിമാനങ്ങളാണ് നിലവിലുള്ളത്.

TAGS: Boeing 737 | Spicejet |