വയനാട്ടിൽ രാഹുലിന്റെ ലീഡ് രണ്ട് ലക്ഷം പിന്നിട്ടു

Posted on: May 23, 2019

കോഴിക്കോട് : വയനാട് ലോകസഭ മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 200216 വോട്ടുകളുടെ ലീഡ് നേടി. കേവലം 46 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് രാഹുൽ റെക്കോർഡ് നേട്ടം കൈവരിച്ചത്. 2014 ൽ ലീഗ് നേതാവ് ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമാണ് സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ്.

എൽഡിഎഫ് സ്ഥാനാർത്ഥി പി.പി. സുനീറിന് 1,26000 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് 36,652 വോട്ടുകളുമാണ് ലഭിച്ചത്.