02
Thursday
May 2024
May 2024
സ്കൂട്ട് സിംഗപ്പൂർ – തിരുവനന്തപുരം സർവീസ് ആരംഭിച്ചു
Posted on: May 10, 2019
തിരുവനന്തപുരം : സിംഗപ്പൂർ ആസ്ഥാനമായുള്ള സ്കൂട്ട് എയർലൈൻസ് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിന സർവീസ് ആരംഭിച്ചു. നേരത്തെ സിൽക്ക് എയർ ആണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. 180 സീറ്റുകളുള്ള എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ലോസ് ആഞ്ചലസ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ കേന്ദ്രങ്ങൡലേക്ക് സൗകര്യപ്രദമായ കണക്ഷൻ ഫ്ളൈറ്റുകളും ലഭ്യമാണ്.
ഇക്കണോമി ക്ലാസിൽ 20 കിലോഗ്രാം ചെക്ക്ഡ് ബാഗേജും 10 കിലോഗ്രാം ഹാൻഡ്കാരി ബാഗേജും അനുവദനീയമാണ്. യാത്രക്കാർക്ക് ഓൺബോർഡ് മീൽസും സ്കൂട്ട് ലഭ്യമാക്കിയിട്ടുണ്ട്.
News in this Section