ജെറ്റ് എയർവേസിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

Posted on: May 1, 2019

ന്യൂഡൽഹി : ജെറ്റ് എയർവേസിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വിമാനസർവീസ് നിർത്തിയതു മൂലം യാത്രതടസപ്പെട്ടവർക്ക് പണം തിരിച്ചുനൽകുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന ഹർജിയിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

ഡിജിസിഎ, സിവിൽ വ്യോമയാനമന്ത്രാലയം എന്നിവയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ജൂലൈ 16 ന് പരിഗണിക്കും.