ആമസോണ്‍ സമ്മര്‍ സെയില്‍

Posted on: May 1, 2019

കൊച്ചി : ആമസോണ്‍ സമ്മര്‍ സെയില്‍ മേയ് നാലു മുതല്‍ ഏഴുവരെ പ്രഖ്യാപിച്ചു. പ്രൈം അംഗങ്ങള്‍ക്ക് മേയ് മൂന്നിന് ഉച്ചയ്ക്ക് 12 മണിമുതല്‍ സെയിലില്‍ പങ്കെടുക്കാം.

സ്മാര്‍ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ടട്രോണിക്‌സ്, ഫാഷന്‍ ഗൃഹോപകരണങ്ങള്‍, ടി.വി.കള്‍, സ്‌പോര്‍ട്ട്‌സ് ഫിറ്റ്‌നസ് ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ സമ്മര്‍ വില്പനയുടെ ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. നൂറിലധികം കാറ്റഗറികളിലായി 170 ദശലക്ഷം ഉത്പന്നങ്ങളാണ് സമ്മര്‍ സെയിലില്‍ ഒരുക്കിയിരിക്കുന്നത്.

വണ്‍പ്ലസ്, ആപ്പിള്‍, സാംസംഗ്, റീല്‍ മീ, ഒപ്പോ, ഷവോമി, ലിവൈസ്, ആരോ, ഹഷ് പപ്പീസ്, പ്യൂമ, ഫോസില്‍, ജെബിഎല്‍, ബോസ്, വേള്‍പൂള്‍, വോള്‍ട്ടാസ്, ആമസോണ്‍ എക്കോ ഡിവൈസുകള്‍ തുടങ്ങിയ നിരവധി ബ്രാന്‍ഡുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

എസ്. ബി. ഐ. ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും.

ബജാജ് ഫിന്‍സര്‍വ് തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് ചെയ്യുന്നവക്ക് നോകോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭ്യമാകും.

TAGS: Amazon |