എയർ ഇന്ത്യ വിമാനസർവീസ് വൈകുന്നു ; യാത്രക്കാർ ദുരിതത്തിൽ

Posted on: April 29, 2019

മുംബൈ : സെർവർ തകരാറുമൂലം ശനിയാഴ്ച മുതൽ സമയക്രമം പാലിക്കാനാവാത്ത എയർ ഇന്ത്യ വിമാനസർവീസ് മൂന്നാം ദിവസവും വൈകുന്നു. സർവീസുകൾ ഇന്നു വൈകുന്നേരത്തോടെ സാധാരണനിലയിലായേക്കുമെന്നാണ് സൂചന. ശനിയാഴ്ച 149 ഉം ഞായറാഴ്ച 137 ഉം ഫ്‌ളൈറ്റുകളാണ് വൈകിയത്. ശരാശരി മൂന്നരമണിക്കൂറോളമാണ് ഫ്‌ളൈറ്റുകൾ വൈകിയത്.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അലയൻസ് എയറും ചേർന്ന് പ്രതിദിനം 674 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ഒൻപതുമണി വരെയാണ് എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസ് സിസ്റ്റം തകരാറിലായത്.

TAGS: Air India | SITA |