ജെറ്റ് ബോയിംഗുകൾ ലീസിനെടുക്കാനുള്ള നീക്കം ഇത്തിഹാദ് ഉപേക്ഷിച്ചു

Posted on: October 26, 2014

Jet-Airways-Boeing-777-300E

ജെറ്റ് എയർവേസിന്റെ മൂന്നു ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ലീസിനെടുക്കാനുള്ള നീക്കം ഇത്തിഹാദ് ഉപേക്ഷിച്ചു. ഇത്തിഹാദിന്റെ തീരുമാനം നഷ്ടം നേരിടുന്ന ജെറ്റ് എയർവേസിന് വലിയ തിരിച്ചടിയായി.

നേരത്തെ ജെറ്റ് എയർവേസ് എയർബസ് 330-200 എസ്, ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ഇത്തിഹാദിന് ലീസിന് നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ മൂന്ന് ബി 777-300 ഇആർ വിമാനങ്ങൾ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കാനാണ് ജെറ്റിന്റെ നീക്കം.