കെ. എം. മാണിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം

Posted on: April 9, 2019

കൊച്ചി : കെ. എം. മാണിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്ചുതാനന്ദൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, എഐസിസി ജനറൽ സെക്രട്ടറി മാരായ കെ. സി. വേണുഗോപാൽ, ഉമ്മൻ ചാണ്ടി,

ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ എംപി, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

കേരള രാഷ്ട്രീയത്തിലെ വലിയ നഷ്ടമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി അനുസ്മരിച്ചു.

കെ. എം. മാണിയോടുള്ള ആദരസൂചകമായി യുഡിഎഫ് കേരളത്തിലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. കെ. എം. മാണിക്ക് അന്ത്യോപചാരമർപ്പിക്കാൻ സംസ്ഥാനമെമ്പാടുമുള്ള യുഡിഎഫ് നേതാക്കൾ നാളെയും മറ്റന്നാളുമായി കോട്ടയത്തും പാലായിലും എത്തും.

TAGS: K.M. Mani |