കെ.എം. മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച പാലായിൽ

Posted on: April 9, 2019

കൊച്ചി : കെ. എം. മാണിയുടെ മൃതദേഹം നാളെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തുടർന്ന് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെയ്ക്കും.

ഉച്ചകഴിഞ്ഞ് മണർകാട്, അയർക്കുന്നം, കിടങ്ങൂർ വഴി പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്‌കരിക്കും.

TAGS: K.M. Mani |