ആശുപത്രിയിലേക്ക് നേതാക്കളുടെ പ്രവാഹം

Posted on: April 9, 2019

കൊച്ചി : കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ വിയോഗവാർത്തയറിഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹം. ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച കെ. എം. മാണിയുടെ മൃതദേഹത്തിൽ ജീവിതത്തിന്റെ നാനാതുറകളിലുംപെട്ട നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ജി. സുധാകരൻ, മുൻമന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, കെ. ജയരാജ്, മോൻസ് ജോസഫ്, നടൻ കുഞ്ചാക്കോ ബോബൻ,

കേരള കോൺഗ്രസ് നേതാക്കളായ ജോയി എബ്രാഹം, ജോസഫ് എം പുതുശേരി, സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണിനെല്ലൂർ, ലിനോ ജേക്കബ് തുടങ്ങിയവർ ആശുപത്രിയിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.

TAGS: K.M. Mani |