ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ജനപ്രതിനിധി

Posted on: April 9, 2019

കൊച്ചി : കേരളത്തിൽ ഏറ്റവും കൂടുതൽകാലം മന്ത്രിയായിരുന്ന ജനപ്രതിനിധിയായിരുന്നു കെ. എം. മാണി. അദേഹം തോൽവി അറിയാതെ പാലായിൽ നിന്നും 13 തവണയായി 54 വർഷം നിയമസഭയിൽ എത്തി. 1965 ൽ പാലായിൽ നിന്നും ആദ്യം എംഎൽഎയായി. 1975 ൽ ആദ്യം മന്ത്രിയായി. തുടർന്ന് ആഭ്യന്തരം, ധനകാര്യം, റവന്യു, നിയമം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ ചുമതലവഹിച്ചു. ഏറ്റവും കൂടുതൽ തവണ ബജറ്റ് (13 തവണ) അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന റെക്കോർഡും മാണിസാറിന് സ്വന്തമാണ്.

കോൺഗ്രസ് പ്രവർത്തകനായി ജീവിതം ആരംഭിച്ച കെ. എം. മാണി 1959 ൽ കെപിസിസി അംഗമായി. 1964 കേരള കോൺഗ്രസ് രൂപം കൊണ്ടപ്പോൾ കോൺഗ്രസ് വിട്ട് 1965 ൽ കേരള കോൺഗ്രസിൽ എത്തി.

TAGS: K.M. Mani |