അശ്വിനി ലോഹാനി വീണ്ടും എയര്‍ ഇന്ത്യ സി എം ഡി

Posted on: February 14, 2019

ന്യൂഡല്‍ഹി : റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്ന അശ്വിനി ലോഹാനിയെ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിച്ചു. രണ്ടു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് തീവണ്ടി അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ കെ മിത്തല്‍ രാജിവെച്ചപ്പോഴാണ് എയര്‍ ഇന്ത്യ സി എം ഡിയായിരുന്ന ലോഹാനിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്. 2017 ഓദസ്റ്റ് 23 ന് റെയില്‍വേയിലെത്തിയ ലോഹാനി ഡിസംബറില്‍ വിരമിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറായ ലോഹാനി നേരത്തെ ഇന്ത്യന്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും റെയിലവേ മ്യൂസിയം ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.