ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: October 17, 2014

Jayalalitha-small

അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രിജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എച്ച്. എൽ. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങളാണ് ജാമ്യാപേക്ഷയിൽ ജയലളിതയുടെ അഭിഭാഷകൻ ഫാലി എസ് നരിമാൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.