നോട്ട് അസാധുവാക്കൽ : ഭരണഘടനാസാധ്യത പരിശോധിക്കുമെന്ന് സുപ്രീംകോടതി

Posted on: November 25, 2016

supreme-court-of-india-big

ന്യൂഡൽഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച ഭരണഘടനാ സാധ്യ പരിശോധിക്കുമെന്ന് പൊതുതാത്പര്യ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂർ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ദുരിതം സംബന്ധിച്ച് കേന്ദ്രഗവൺമെന്റ് വിശദീകരണം നൽകണം. ഇതു സംബന്ധിച്ച് പൊതുതാത്പര്യ ഹർജികളിൽ ഡിസംബർ രണ്ടിന് വിശദമായ വാദം കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.