ടെലികോം കമ്പനികൾക്ക് കുടിശിക അടയ്ക്കാൻ 10 വർഷത്തെ സാവകാശം

Posted on: September 1, 2020

ന്യൂഡൽഹി : ടെലികോം കമ്പനികൾക്ക് കുടിശിക അടയ്ക്കാൻ സുപ്രീം കോടതി 10 വർഷത്തെ സാവകാശം അനുവദിച്ചു. കുടിശികയുടെ 10 ശതമാനം 2021 മാർച്ച് 31 ന് അടയ്ക്കണമെന്നും ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് നിർദേശിച്ചിട്ടുണ്ട്. തുടർന്ന് എല്ലാ വർഷവും ഫെബ്രുവരി ഏഴിന് മുമ്പ് നിശ്ചിത തുക വീതം അടയ്ക്കണം. ആകെ 1.6 ലക്ഷം കോടി രൂപയാണ് മൊത്ത വരുമാന കുടിശിക.

തിരിച്ചടവ് സംബന്ധിച്ച് ടെലികോം കമ്പനികളുടെ ചെയർമാൻ ഉറപ്പു നൽകണം. വീഴ്ച വരുത്തിയാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കുടിശിക അടയ്ക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നു.