തെലുങ്കാനയിൽ ടിആർഎസ് തരംഗം

Posted on: December 11, 2018

ഹൈദരാബാദ് : തെലുങ്കാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് അധികാരത്തിലേക്ക്. രണ്ടാംവട്ടമാണ് ടിആർഎസ് തെലുങ്കാനയിൽ അധികാരത്തിൽ എത്തുന്നത്.

ആകെയുള്ള 119 സീറ്റുകളിൽ ടിആർഎസ് 84 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസിന് 26 ഉം മറ്റുള്ളവർ 9 ഉം സീറ്റുകളിൽ ലീഡ് ഉണ്ട്.