തെലുങ്കാനയിൽ ടിആർഎസ് വീണ്ടും അധികാരത്തിലേക്ക്

Posted on: December 11, 2018

ന്യൂഡൽഹി : തെലുങ്കാനയിൽ ടിആർഎസ് രണ്ടാം തവണയും അധികാരത്തിലേക്ക്. ആകെയുള്ള 119 സീറ്റുകളിൽ ടിആർഎസ് 80 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗജ്‌വൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. തെലുങ്കാനയിൽ കോൺഗ്രസ് – ടിഡിപി സഖ്യത്തിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായില്ല. കോൺഗ്രസ് 26 ഉം മറ്റുള്ളവർ 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.