മധ്യപ്രദേശിൽ കോൺഗ്രസിന് 116 സീറ്റുകളിൽ ലീഡ്

Posted on: December 11, 2018

ഭോപ്പാൽ : മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 116 സീറ്റുകളിൽ ലീഡ് നേടി. ശക്തമായ ഭരണവിരുദ്ധ വികാരമാണ് മധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നത്.

ഭരണകക്ഷിയായ ബിജെപി 101 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിഎസ്പിക്ക് 8 ഉം മറ്റുള്ളവർക്ക് 5 ഉം സീറ്റുകളിൽ ലീഡ് ഉണ്ട്.