കോൾഗേറ്റ് ദന്ത പരിശോധന ക്യാമ്പുകൾ 1300 നഗരങ്ങളിൽ

Posted on: October 13, 2014

Colgate-strongteeth-CS

ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ സഹകരണത്തോടെ കോൾഗേറ്റ് പാമോലീവ് ഒക്‌ടോബർ-നവംബർ മാസങ്ങളിൽ 1300 നഗരങ്ങളിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. 35000-ലേറെ ദന്ത ഡോക്ടർമാർ സൗജന്യ ക്യാമ്പുകളിൽ പങ്കെടുക്കും. സൗജന്യ ദന്ത പരിശോധന ക്യാമ്പുകളിലൂടെ ദന്താരോഗ്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയാണ് ഉദ്ദേശ്യം.

ആറ് ദശലക്ഷം പേർക്ക് സൗജന്യ പരിശോധന ലഭ്യമാക്കുകയാണ് ഈ വർഷത്തെ ലക്ഷ്യം. 45 പട്ടണങ്ങളിലെ സ്‌കൂളുകൾ, ഹൗസിംഗ് സൊസൈറ്റികൾ എന്നിവ കേന്ദ്രീകരിച്ച് മൊബൈൽ വാനുകളിൽ സൗജന്യ കാവിറ്റി പരിശോധന നടത്തും. കാവിറ്റി രഹിത ഭാവിക്കുവേണ്ടിയുള്ള കോൾഗേറ്റിന്റെ യജ്ഞത്തിൽ പ്രശസ്ത സിനിമാ താരങ്ങളായ കരീന കപൂർ, സോനം കപൂർ, അല്ലു അർജുൻ, കാജൾ അഗർവാൾ പങ്കെടുക്കും.

സൗജന്യ ദന്തചികിത്സാ ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ടോൾ ഫ്രീ നമ്പറായ 1800 4197 575 -ൽ ഒരു മിസ്ഡ് കോൾ വിളിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഉടൻതന്നെ സമീപത്തുള്ള ദന്തഡോക്ടറുടെ വിശദാംശങ്ങൾ സഹിതം എസ്എംഎസ് ലഭിക്കുമെന്ന് ഇന്ത്യൻ ദന്തൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. അശോക് ധോബ്‌ലെ പറഞ്ഞു.