ആമസോൺ ജബോങ്ങിനെ ഏറ്റെടുത്തേക്കും

Posted on: October 10, 2014

Amazon-big

രാജ്യാന്തര ഓൺലൈൻ വമ്പനായ ആമസോൺ ജബോങ്ങിനെ ഏറ്റെടുത്തേക്കും. ഓൺലൈൻ ഫാഷൻ സ്‌റ്റോറായ ജബോങ്ങിനെ 3,000 കോടി രൂപയ്ക്ക് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ആമസോൺ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ഓൺലൈൻ ഫാഷൻ വിപണിയിൽ ജബോങ്ങിന് 25 ശതമാനം വിപണിവിഹിതമുണ്ട്. ഫ്‌ലിപ് കാർട്ട്, മിന്ത്രയെ ഏറ്റെടുത്തതിനു പിന്നാലെയാണ് ആമസോണിന്റെ പുതിയ നീക്കം.ഇന്ത്യൻ ഓൺലൈൻ വിപണിയുടെ വ്യാപ്തം 2016 ൽ 50,000 കോടി കവിയുമെന്നാണ് വിലയിരുത്തൽ.