കൊച്ചി ഏകദിനം പ്രതിസന്ധിയിൽ

Posted on: October 8, 2014

West-Indies-Cricket-Board-sതാരങ്ങൾ തമ്മിലുള്ള തർക്കം മൂലം കൊച്ചി ഏകദിനം വെസ്റ്റ്ഇൻഡീസ് ബഹിഷ്‌കരിച്ചേക്കും. ഇന്നലെ ടീം അംഗങ്ങൾ പരിശീലനത്തിന് ഇറങ്ങിയില്ല. വേതനം സംബന്ധിച്ച തർക്കം മൂലം ടീം മീറ്റിംഗും ഇന്നലെ അലസിപ്പിരിഞ്ഞു. ക്യാപ്റ്റന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് നിരവധി താരങ്ങൾ വിട്ടുനിന്നു. ഉച്ചകഴിഞ്ഞ് 2.30 നാണ് മത്സരം.

വെസ്റ്റ്ഇൻഡീസ് ടീമിനെ മത്സരരംഗത്ത് ഇറക്കാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിച്ച് മത്സരം നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി.സി. മാത്യു പറഞ്ഞു.