കൊച്ചി ഏകദിനം വെസ്റ്റ്ഇൻഡീസ് കളിക്കളത്തിലിറങ്ങും

Posted on: October 8, 2014

West-Indies-Cricket-Board-Lതർക്കങ്ങൾക്കു തത്ക്കാലം മാറ്റിവച്ച് കൊച്ചി ഏകദിനത്തിൽ വെസ്റ്റ്ഇൻഡീസ് ടീം കളിക്കാൻ ഇറങ്ങും. ബിസിസിഐ യുടെ ഇടപെടലാണ് പ്രതിസന്ധി പരിഹരിക്കാൻ ഇടയാക്കിയത്. സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഉച്ചകഴിഞ്ഞ് 2.30 നാണ് മത്സരം. ഒരു മണിക്ക് താരങ്ങൾ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നു പുറപ്പെടും.

താരങ്ങൾ തമ്മിലുള്ള തർക്കം മൂലം ഇന്നലെ ടീം അംഗങ്ങൾ പരിശീലനത്തിന് ഇറങ്ങിയില്ല. വേതനം സംബന്ധിച്ച തർക്കം ടീം മീറ്റിംഗിനെയും പ്രഹസനമാക്കി. ക്യാപ്റ്റന്റെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് നിരവധി താരങ്ങൾ വിട്ടുനിന്നു. വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് ബോർഡ് കളിക്കാർക്കു ഗുണകരമായ കരാറല്ല നടപ്പാക്കിയിട്ടുള്ളതെന്നാണ് മുഖ്യ ആരോപണം. ബോർഡിന്റെ പിന്തുണയില്ലായ്മയും കളിക്കാരെ അസ്വസ്ഥരാക്കിയുണ്ട്.