26
Friday
April 2024
April 2024
കൊക്കകോള കോസ്റ്റ കോഫി ഏറ്റെടുക്കുന്നു
Posted on: August 31, 2018
ലണ്ടൻ : കൊക്കകോള കോഫീഷോപ്പ് ശൃംഖലയായ കോസ്റ്റയെ ഏറ്റെടുക്കുന്നു. 5.1 ബില്യൺ ഡോളറിന്റേതാണ് (3.9 ബില്യൺ പൗണ്ട്) ഇടപാട്. ബ്രിട്ടണിലെ വിറ്റ്‌ബ്രെഡ് പിഎൽസി ആണ് കോസ്റ്റയുടെ ഉടമകൾ. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോസ്റ്റയെ വിൽക്കാൻ വിറ്റ്‌ബ്രെഡ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.
ബ്രിട്ടണിൽ 1971 ൽ ആരംഭിച്ച കോസ്റ്റയെ 1995 ൽ ആണ് ഹോട്ടൽ ശൃംഖലയായ വിറ്റ്‌ബ്രെഡ് ഏറ്റെടുക്കുന്നത്. കോസ്റ്റയെ 19 ഔട്ട്‌ലെറ്റുകളിൽ നിന്ന് യൂറോപ്പിലും ഏഷ്യയിലുമായി 4000 ഔട്ട്‌ലെറ്റുകളിലേക്ക് വളർത്തിയത് വിറ്റ്‌ബ്രെഡ് ആണ്.
TAGS: Coca Cola | Costa | Whitbread Plc |
News in this Section