തനിഷ്‌ക് ദീപാവലി ഓഫർ

Posted on: September 30, 2014

Tanishq-kundan-jewellery-bi

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജൂവലറി ബ്രാൻഡായ തനിഷ്‌ക് ആകർഷകമായ സ്വർണാഭരണങ്ങളുടെ നിര അവതരിപ്പിച്ചു. രണ്ട് ഗ്രാം മുതലുള്ളവ വിപുലമായ ശേഖരത്തിൽ നിന്ന് തെരഞ്ഞെടുക്കാം. ഓരോ പത്തു ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുമ്പോഴും പതിനായിരം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും സ്വർണ നാണയങ്ങൾ സൗജന്യമായി നേടാൻ ഈ ഉത്സവകാലത്ത് അവസരമുണ്ട്. ഒക്ടോബർ അഞ്ചു വരെയാണ് ഓഫർ കാലാവധി.

കമ്മലുകൾ, പെൻഡന്റുകൾ, മോതിരങ്ങൾ, വളകൾ തുടങ്ങി വിവിധ ആഭരണങ്ങൾ തനിഷ്‌ക് ശ്രേണിയിൽ നിന്ന് തെരഞ്ഞെടുക്കാമെന്ന് ടൈറ്റാൻ ജൂവലറി ഡിവിഷൻ റീട്ടെയിൽ ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് സന്ദീപ് കുൽഹള്ളി പറഞ്ഞു.

(പ്രസിദ്ധീകരിച്ചത്  30 സെപ്റ്റംബർ 2014)