അക്ഷയ തൃതീയ ഓഫറുകളുമായി തനിഷ്‌ക്

Posted on: May 4, 2016

Tanishq-Collection-Sagun-Bi

കൊച്ചി : അക്ഷയ തൃതീയ പ്രമാണിച്ച് തനിഷ്‌ക് ആകർഷകങ്ങളായ അനുകൂല്യങ്ങൾ അവതരിപ്പിച്ചു. 10 ഗ്രാമിന്റെ ഓരോ സ്വർണ്ണാഭരണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 22 കാരറ്റിന്റെ 0.20 ഗ്രാം സ്വർണ്ണനാണയം സൗജന്യമായി ലഭിക്കും. കൂടാതെ ഉയർന്ന മൂല്യമുള്ള സ്റ്റഡഡ് ആഭരണങ്ങളുടെ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഓരോ പർച്ചേസിന് 20 ശതമാനം ഇളവ് ലഭിക്കും.

കുന്തൻ, പോൾക്കി, ഗോൾഡ് സ്റ്റഡഡ്, പ്ലാറ്റിനം ജ്വല്ലറി എന്നിവയോടൊപ്പവും സൗജന്യ സ്വർണ്ണനാണയം ലഭ്യമാണ്. മെയ് 9, വരെയാണ് ഈ ഓഫർ.