എക്‌സ്‌ക്ലൂസീവ് സ്വർണ്ണാഭരണ ശേഖരവുമായി തനിഷ്‌ക്ക്

Posted on: August 1, 2015

 

Tanishq-Aurum-bangles-Big

കൊച്ചി : പ്രമുഖ ആഭരണ ബ്രാൻഡായ തനിഷ്‌ക് നിത്യേനെ ഉപയോഗിക്കാവുന്ന എക്‌സ്‌ക്ലൂസീവ് സ്വർണ്ണാഭരണ ശേഖരം- ഓറം പുറത്തിറക്കി. 8 മുതൽ 14 ശതമാനം വരെ മാത്രമാണ് ഓറം ശേഖരത്തിലെ ആഭരണങ്ങളുടെ പണിക്കൂലി. ഓറം ശേഖരത്തിൽ സുന്ദരവും, കുറഞ്ഞ വിലയിലുമുള്ള കമ്മലുകൾ, പെൻഡന്റുകൾ, മോതിരങ്ങൾ, വളകൾ എന്നിവ ലഭ്യമാണ്. ഓരോ ആഭരണവും തനിഷ്‌കിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നവയാണ്.

ശുദ്ധവും ഗംഭീരവുമായ ആഭരണങ്ങൾ ഒരുക്കാനുള്ള തനിഷ്‌കിന്റെ നിരന്തര പ്രയത്‌നത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ തേജസും ഭംഗിയും പ്രതിഫലിപ്പിക്കും വിധമുള്ള ആഭരണങ്ങളാണ് ഓറം ശേഖരത്തിൽ ഉള്ളത്. ഓറം ശേഖരത്തിൽ വ്യത്യസ്ത അവസരങ്ങൾക്കായുള്ള വൈവിധ്യമാർന്ന സ്വർണ്ണാഭരണങ്ങൾ ന്യായമായ വിലയിൽ ലഭിക്കുന്നു.

ടൈറ്റാൻ ഹോൾമാർക്ക് മുദ്രയും ടാറ്റ ഗ്രൂപ്പിന്റെ ഉറപ്പുമുള്ള തനിഷ്‌ക് ഉത്തമ നിലവാരത്തിലുള്ള ആഭരണങ്ങളുമായി എന്നും മുൻപന്തിയിലാണ്. മികച്ച നിർമാണശൈലിയും സവിശേഷമായ രൂപകൽപ്പനയും ഗ്യാരണ്ടിയുളള ഉത്പന്ന ഗുണമേന്മയുമാണ് തനിഷ്‌ക് ആഭരണങ്ങളുടെ പ്രത്യേകതകൾ.

കല്ലിന്റെ തൂക്കം കുറച്ച് സ്വർണ്ണത്തിന്റെ യഥാർഥ വില മാത്രമേ തനിഷ്‌ക് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നുള്ളു. സ്വർണത്തിന്റെ ശുദ്ധി ഉറപ്പുവരുത്താനായി ഏറ്റവും ആധുനികമായ കാരറ്റ് മീറ്റർ എല്ലാ സ്റ്റോറിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പഴയ സ്വർണ്ണത്തിനു കൂടിയ എക്‌സ്‌ചേഞ്ച് മൂല്യവും നല്കുന്നു. പഴയ സ്വർണ്ണം ഉപഭോക്താക്കളുടെ മുന്നിൽ വച്ചു തന്നെ ഉരുക്കുകയും തൂക്കുകയും ചെയ്യുന്നു. വാങ്ങിക്കുന്നതിലും വിൽക്കുന്നതിലും തനിഷ്‌ക് പൂർണ്ണമായ സുതാര്യത ഉറപ്പു വരുത്തുന്നു.