ഡോ. വി. എ. ജോസഫിന് കർമ്മശ്രേഷ്ഠ പുരസ്‌കാരം

Posted on: September 30, 2014

SIBEA---Award-Karmashreshta

സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. വി. എ. ജോസഫിന് കർമശ്രേഷ്ഠ പുരസ്‌കാരം. സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വി. എസ്. ശിവകുമാർ ഡോ. വി. എ. ജോസഫിനു സമ്മാനിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, തിരുവനന്തപുരം കോർപറേഷൻ മേയർ കെ. ചന്ദ്രിക, എസ് ഐ ബി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി. ജി. മാത്യു, എസ് ഐ ബി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശശികുമാർ, ബിജെപി നേതാവ് വി. വി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.