ടിസിഎസ് ഓഹരിമടക്കി വാങ്ങാൻ ആലോചിക്കുന്നു

Posted on: June 13, 2018

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് വീണ്ടും ഓഹരി മടക്കി വാങ്ങാൻ ആലോചിക്കുന്നു. ജൂൺ 15 ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.

കഴിഞ്ഞവർഷം ഓഹരി ഒന്നിന് 2,850 രൂപ പ്രകാരം 5.61 ശതമാനം ഓഹരികൾ ടിസിഎസ് തിരികെ വാങ്ങിയിരുന്നു. 16,000 കോടി രൂപയാണ് ഇതിനായി കമ്പനി ചെലവഴിച്ചത്. ടിസിഎസിന് പുറമെ ഇൻഫോസിസ് (13,000 കോടി), എച്ച്‌സിഎൽ ടെക്‌നോളജീസ് (3500 കോടി) എന്നിവയും കഴിഞ്ഞവർഷം ഓഹരികൾ മടക്കിവാങ്ങിയിരുന്നു.