ആന്ധ്ര ബാങ്ക് 450 പുതിയ ശാഖകൾ തുറക്കും

Posted on: September 23, 2014

Andhra-Bank-big

ആന്ധ്ര ബാങ്ക് നടപ്പുവർഷം 450 പുതിയ ശാഖകൾ തുറക്കും. നിലവിൽ 2,155 ബ്രാഞ്ചുകളും 2,000 എടിഎമ്മുകളുമാണ് ആന്ധ്രബാങ്കിനുള്ളത്. എടിഎമ്മുകൾക്കൊപ്പം കാഷ് ഡിപ്പോസിറ്റ് മെഷീനുകളും പാസ്ബുക് പ്രിന്റിംഗ് സൗകര്യമുള്ള കസ്റ്റമർ സർവീസ് കിയോസ്‌കുകളും പ്രവർത്തിക്കുന്നുണ്ട്. ഇടപാടുകാരുടെ സൗകര്യാർത്ഥം ഒരു ജീവനക്കാരനെയും കിയോസ്‌കുകളിൽ നിയമിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി വി ആർ രാജേന്ദ്രൻ പറഞ്ഞു.