ഇന്ത്യയിൽ 200 കോടി മുതൽമുടക്കിന് എവിസ്

Posted on: September 21, 2014

Avis-India-bigരാജ്യാന്തര കാർ റെന്റൽ സ്ഥാപനമായ എവിസ് ഇന്ത്യയിലെ ഫ്‌ലീറ്റ് സൈസ് വർധിപ്പിക്കാൻ 200 കോടി രൂപ മുതൽമുടക്കും. 2,800 കാറുകളാണ് ഇപ്പോൾ എവിസിന് ഇന്ത്യയിലുള്ളത്. 2016 മാർച്ചോടെ ഫ്‌ലീറ്റ് സൈസ് 5,000 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എവിസ് ഇന്ത്യ സിഇഒ സുനിൽ ഗുപ്ത പറഞ്ഞു.

നിലവിൽ 19 നഗരങ്ങളിൽ  എവിസിന് സാന്നിധ്യമുണ്ട്. വൈകാതെ തിരുവനന്തപുരം, ലുധിയാന, സൂററ്റ് എന്നിവിടങ്ങളിലും ഓഫീസുകൾ തുറക്കും. പ്രതിവർഷം 28-30 ശതമാനം വളർച്ച കൈവരിക്കുന്ന എവിസ്, ഓരോ വർഷവും 5-6 ലൊക്കേഷനുകൾ കൂട്ടിചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.