കാർസോൺറെന്റ് 400 കോടിയുടെ വികസനത്തിന്

Posted on: March 8, 2015

Easy-cab-big

ബംഗലുരു : കാർ റെന്റൽ കമ്പനിയായ കാർസ്ഓൺറെന്റ് സെൽഫ്‌ഡ്രൈവ് ബിസിനസ് മേഖലയിൽ 400 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ഇന്ത്യയിലെ 65 നഗരങ്ങളും 10 വിമാനത്താവളങ്ങളും പ്രധാന റെയിൽവേ സ്റ്റേഷനുകളും ഹോട്ടലുകളും മാളുകളും കേന്ദ്രീകരിച്ചാണ് കാർസോൺറെന്റിന്റെ പ്രവർത്തനം.

ഇന്ധനം സഹിതം കാർ വാടകയ്ക്കു നൽകുന്ന മൈലെസ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു. ഡൽഹി, മുംബൈ, ബംഗലുരു എന്നീ നഗരങ്ങളിൽ 14 കാറുകളുമായി ആരംഭിച്ച ബിസിനസ് ഇപ്പോൾ 20 നഗരങ്ങളിലായി 800 കാറുകളായി വളർന്നു.

അഞ്ചു വർഷത്തിനുള്ളിൽ 40,000 മൈലെസ് കാറുകളാണ് കാർസോൺറെന്റിന്റെ ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാക്ഷി വിജ് പറഞ്ഞു. ഡൈവറുള്ളകാറുകളുടെ എണ്ണം മൂന്നു വർഷത്തിനുള്ളിൽ ഒരു ലക്ഷമായി വർധിപ്പിക്കുകയാണ് ഈസി കാബ്‌സ് ബ്രാൻഡിലൂടെ ലക്ഷ്യമിടുന്നത്. പുതിയ 50 നഗരങ്ങളിലേക്ക് കൂടി ഈസി കാബ്‌സിന്റെ പ്രവർത്തനം വ്യാപിപ്പിക്കും.