നാല് റെയിൽവേ സ്റ്റേഷനുകളിൽ റെന്റ് എ കാർ സംവിധാനം

Posted on: February 12, 2020

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലെ നാല് സ്റ്റേഷനുകളിൽ റെന്റ് എ കാർ സംവിധാനം ആരംഭിക്കുന്നു. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു വിവിധ സ്ഥലങ്ങളിലേക്കു പോകാൻ നിർദിഷ്ട പാർക്കിംഗ് സ്ഥലത്ത് 5 കാറുകൾ തയാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വിട്ടുകൊടുക്കുകയും ചെയ്യും.

ബുക്കിംഗും പണമിടപാടും ഓൺലൈനായി നടത്താം. ഒരു സ്‌റ്റേഷനിൽ നിന്നു സേവനത്തിനായി വാടയ്ക്ക് എടുക്കുന്ന വാഹനം അതേ സ്‌റ്റേഷനിൽ തന്നെ തിരികെ എത്തിക്കണമെന്നില്ല. പകരം ഈ നാല് സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിൽ എത്തിച്ചാൽ മതി. ഇൻഡസ് ഗോ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി.

TAGS: Indus GO | Rent A Car |