നെടുമ്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി

Posted on: September 21, 2014

Gold barനെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പിടികൂടി. ഷാർജയിൽ നിന്നു വന്ന കണ്ണൂർ സ്വദേശി സജീറാണ് എയർകസ്റ്റംസിന്റെ പിടിയിലായത്. പാന്റസിന്റെ ഹുക്കുകളുടെ രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. തിരിച്ചറിയാതിരിക്കാൻ റോഡിയം പൂശിയാണ് സ്വർണം കൊണ്ടുവന്നത്. സജീറിൽ നിന്നും 40 ഹുക്കുകൾ പിടികൂടി.