ഭുവനേശ്വവർ – ബാങ്കോക്ക് സർവീസുമായി എയർ ഇന്ത്യ

Posted on: December 13, 2017

മുംബൈ : എയർ ഇന്ത്യ ഭുവനേശ്വവറിൽ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ വ്യാഴാഴ്ച്ചയും ഞായറാഴ്ച്ചയും മാത്രമാണ് സർവീസുള്ളത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് സർവീസ് ഫ്‌ളാഗ്ഓഫ് ചെയ്തു.

എയർ ഇന്ത്യ ഫ്‌ളൈറ്റ് (എഐ338) ഭുവനേശ്വവറിൽ നിന്നും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെടുന്ന വിമാനം ബാങ്കോക്കിൽ പ്രാദേശിക സമയം രാത്രി 8.15 ന് എത്തിച്ചേരും.