ജനറൽ മോട്ടോഴ്‌സ് 4000 ഷെവർലെ സെയിൽ കാറുകൾ തിരിച്ചുവിളിച്ചു

Posted on: September 3, 2013

chevrolet-sailഎൻജിൻ സംബന്ധമായ തകരാറുകൾ മൂലം ജനറൽ മോട്ടോഴ്‌സ് ഇന്ത്യയിൽ വില്പന നടത്തിയ 4000 ഷെവർലെ സെയിൽ ഡീസൽ കാറുകൾ തിരിച്ചുവിളിച്ചു. സുരക്ഷയെ ബാധിക്കുന്ന തകരാറൊന്നും കാറുകൾക്കില്ലെന്ന് കമ്പനി അറിയിച്ചു.

ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കും ഊന്നൽ നൽകുന്നതിനാലാണ് ഈ നടപടിയെന്ന് ജനറൽമോട്ടോഴ്‌സ് വ്യക്തമാക്കി. ജൂലൈയിൽ 1.14 ലക്ഷം ടവേരകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു.