ഐസിഐസിഐ ബാങ്ക് – ചൈന എക്‌സിം ബാങ്കുമായി വായ്പാ ധാരണ

Posted on: September 18, 2014

Icici-bank-logo-sഐസിഐസിഐ ബാങ്കിന് ചൈനയിലെ എക്‌സിം ബാങ്കുമായി ഒരു ബില്യൺ ഡോളറിന്റെ വായ്പാ ധാരണ. കരാറനുസരിച്ച് ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാർക്ക് ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ എക്‌സിം ബാങ്ക് ഹൃസ്വകാല – ദീർഘകാല വായ്പകൾ നൽകും. 2009 ൽ ഇരു ബാങ്കുകളും തമ്മിൽ 500 മില്യൺ ഡോളറിന്റെ വായ്പാ ഉടമ്പടി ഒപ്പുവച്ചിരുന്നു.