സഞ്ജയ് രാജഗോപാലൻ ഇൻഫോസിസ് വിട്ടു

Posted on: September 18, 2017

ബംഗലുരു : ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും ഡിസൈൻ ഹെഡുമായ സഞ്ജയ് രാജഗോപാലൻ ഇൻഫോസിസ് വിട്ടു. ജർമ്മൻ സോഫ്റ്റ്‌വേർ കമ്പനിയായ സാപ്പിൽ നിന്നും വിശാൽ സിക്കയാണ് സഞ്ജയിനെ ഇൻഫോസിസിലേക്ക് കൊണ്ടുവന്നത്. 2014 ഒക്‌ടോബറിലാണ് സഞ്ജയ്് രാജഗോപാലൻ ഇൻഫോസിസിൽ ചേർന്നത്.

ജൂലൈയിൽ ഇന്നോവേഷൻ ഫണ്ട് മാനേജിംഗ് ഡയറക്ടർ യൂസഫ് ബഷീർ ഇൻഫോസിസിൽ നിന്ന് രാജിവെച്ചിരുന്നു. ബഷീറും സാപ്പിൽ വിശാൽ സിക്കയുടെ സഹപ്രവർത്തകനായിരുന്നു.