April 2024
കോക്പിറ്റിലെ ചില്ല് പൊട്ടി : എയർ ഇന്ത്യ വിമാനം ടെഹ്‌റാനിൽ ഇറക്കി
Posted on: August 10, 2017
മുംബൈ : യാത്രയ്ക്കിടെ കോക്പിറ്റിന് മുന്നിലെ ചില്ല് പൊട്ടിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറാനിലെ ടെഹ്‌റാനിൽ ഇറക്കി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്‌ളൈറ്റിനാണ് എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നത്. വിമാനത്തിലുണ്ടായിരുന്ന 249 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിന്റെ ഹീറ്റിംഗ് സംവിധാനത്തിലുണ്ടായ തകരാറാണ് ചില്ലുപൊട്ടലിന് കാരണമായതെന്നാണ് പ്രാഥമികവിലയിരുത്തൽ. യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുവരാൻ മുംബൈയിൽ നിന്ന് മറ്റൊരു വിമാനം അയച്ചു. എയർ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരും ടെഹ്‌റാനിലേക്ക് പോയിട്ടുണ്ട്.
TAGS: Air India | Frankfurt-Delhi Flights | Tehran Airport | Tehran Imam Khomeini International Airport |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ