മലേഷ്യ എയർലൈൻസ് കൊച്ചി-കുലാലംപൂർ സർവീസ് ഇന്നു മുതൽ

Posted on: September 1, 2013

malaysia-airlinesകൊച്ചി-കുലാലുംപൂർ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവീസ് ഇന്നു രാത്രി മുതൽ ആരംഭിക്കും. 160 സീറ്റുകളുള്ള ബി 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഉദ്ഘാടന ഓഫറായി നവംബർ 30 വരെ കൊച്ചി-കുലാലംപൂർ-കൊച്ചി റിട്ടേൺ ടിക്കറ്റിന് എല്ലാ നികുതികളും ഉൾപ്പടെ 12,150 രൂപയായാണ് നിരക്ക്.

നിലവിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗഌർ എന്നിവിടങ്ങളിലേക്ക് മലേഷ്യ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്ന് മലേഷ്യ എയർലൈൻസ് 500 കോടി രൂപ വരുമാനമുണ്ടാക്കിയതായി സൗത്ത് ഏഷ്യ റീജണൽ സീനിയർ വൈസ്പ്രസിഡന്റ് അസഹർ ഹമീദ് പറഞ്ഞു. നടപ്പു വർഷം 15-20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.