മലേഷ്യൻ എയർലൈൻസ് സെപ്റ്റംബർ ഒന്നുമുതൽ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങും

Posted on: August 29, 2013

കുലാലംപൂർ – കൊച്ചി റൂട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ മലേഷ്യൻ എയർലൈൻസ് പ്രതിദിന സർവീസ് ആരംഭിക്കും. 160 സീറ്റുകളുള്ള ബി737-800 എയർക്രാഫ്റ്റുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഫ്‌ളൈറ്റിൽ 16 ബിസിനസ് ക്ലാസ് സീറ്റുകളും 144 ഇക്കണോമി ക്ലാസ് സീറ്റുകളുമുണ്ടാവും. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2014 മാർച്ച് 31-വരെ യാത്രചെയ്യാവുന്നതാണ്.