കണ്ടെത്തിയ ഭാഗങ്ങൾ മലേഷ്യൻ വിമാനത്തിന്റേതെന്ന് സ്ഥിരീകരണം

Posted on: August 6, 2015

MH-370-Plane-wreckage-big

കുലാലംപൂർ : ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയൻ ദ്വീപിൽ കണ്ടെത്തിയ വിമാന അവശിഷ്ടങ്ങൾ എംഎച്ച്-370 ന്റേതെന്ന് മലേഷ്യൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അവശിഷ്ടങ്ങൾ ബോയിംഗ് വിമാനത്തിന്റേതാണെന്ന് ബോയിംഗ് കമ്പനിയും സ്ഥരീകരിച്ചിട്ടുണ്ട്. വിമാനചിറകിന്റെ ഭാഗങ്ങളും യാത്രക്കാരുടെ ഒരു ലഗേജ് ഭാഗവുമാണ് കണ്ടെത്തിയത്.

കഴിഞ്ഞവർഷം മാർച്ച് 8 ന് ആണ് കുലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യ എയർലൈൻസ് വിമാനം 239 യാത്രക്കാരുമായി കാണാതായത്. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരിക്കാമെന്നാണ് നിഗമനം.