എയർഇന്ത്യ വിമാനത്തിന്റെ ടയർപൊട്ടിത്തെറിച്ചു

Posted on: June 9, 2017

ന്യൂഡൽഹി : ജമ്മു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്നു ഉച്ചയ്ക്ക് 12.15 ടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 134 യാത്രക്കാരെ എമർജൻസി എക്‌സിറ്റിലൂടെ സുരക്ഷിതമായി ഒഴിപ്പിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

ഇന്നു രാവിലെ 11 ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഫ്‌ളൈറ്റ് എ ഐ 821 ഉച്ചയ്ക്ക് 12.15 ന് ജമ്മു എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിയതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.