ബ്ലൂസ്‌റ്റോണിൽ നിക്ഷേപവുമായി രത്തൻ ടാറ്റാ

Posted on: September 11, 2014

Ratan-Tata-csഇ – ജുവല്ലറി കമ്പനിയായ ബ്ലൂസ്റ്റോൺ ഡോട്ട്‌കോമിൽ രത്തൻ ടാറ്റാ മൂലധന നിക്ഷേപം നടത്തി. കഴിഞ്ഞമാസം സ്‌നാപ്ഡീലിലും രത്തൻ ടാറ്റാ മുതൽമുടക്ക് നടത്തിയിരുന്നു. മൂന്നു വർഷം മുമ്പ് ആരംഭിച്ച ബ്ലൂസ്റ്റോൺ നടപ്പുവർഷം 60 കോടി രൂപ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

ഐഐടി ബിരുദധാരിയായ ഗൗരവ് സിംഗ് കുശവ, വിദ്യ നടരാജ്, മീന ഗണേശ്, കെ. ഗണേശ് എന്നിവരാണ് ബംഗലുരു ആസ്ഥാനമായുള്ള ബ്ലൂസ്റ്റോണിന്റെ പ്രമോട്ടർമാർ. ആഭരണങ്ങളുടെ ഒരു ലക്ഷത്തിലധികം ഡിസൈനുകളാണ് ബ്ലൂസ്‌റ്റോൺ ഓൺലൈൻ സ്‌റ്റോറിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.