ഇത്തിഹാദിന് അബുദാബിയിൽ അറൈവൽ ലോഞ്ച്

Posted on: September 8, 2014

Etihad-Lounge-entrance-big

അബുദാബിയിൽ എത്തുന്ന ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ഇത്തിഹാദ് അറൈവൽ ലോഞ്ച് ഏർപ്പെടുത്തി. കസ്റ്റംസ് പരിശോധനകൾക്കു ശേഷം യാത്രക്കാർക്ക് അറൈവൽ ലോഞ്ച് ഉപയോഗിക്കാം.

ആഗോളതലത്തിൽ 11 എയർപോർട്ട് ലോഞ്ചുകളാണ് ഇത്തിഹാദിനുള്ളത്. ഈ വർഷം ഇതേവരെ മൂന്നു ലക്ഷത്തോളം പേർ ഇത്തിഹാദ് ലോഞ്ചുകൾ പ്രയോജനപ്പെടുത്തി. ലോഞ്ച് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ പ്രതിവർഷം 20 ശതമാനം വളർച്ചയുണ്ടെന്ന് ഇത്തിഹാദ് വക്താവ്‌ പറഞ്ഞു.