05
Sunday
May 2024
May 2024
നുസ്ലി വാഡിയ ടാറ്റാ കെമിക്കൽസിൽ നിന്ന് പുറത്ത്
Posted on: December 24, 2016
മുംബൈ : ടാറ്റാ കെമിക്കൽസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം നുസ്ലി വാഡിയയെ സ്വതന്ത്ര ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കി. എസ് . പദ്മനാഭൻ ആണ് പുതിയ ഡയറക്ടർ. ടാറ്റാസൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ അനുകൂലിക്കുന്നതിനാലാണ് നുസ്ലി വാഡിയയെ ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ നിന്നും ഒഴിവാക്കുന്നത്.
നേരത്തെ ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ് എന്നീ കമ്പനികളുടെ ബോർഡിൽ നിന്നും നുസ്ലി വാഡിയയെ പുറത്താക്കിയിരുന്നു. ടാറ്റാസൺസിന് എതിരെ വാഡിയ മാനനഷ്ടക്കേസും നൽകിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിലെ ആറ് കമ്പനികളുടെ ബോർഡിൽ നിന്നും സൈറസ് മിസ്ത്രി കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു.
TAGS: Cyrus Mistry | Nusli Wadia | Tata Chemicals | Tata Motors | Tata Sons | Tata Steel |
News in this Section
Related News