എഡിബി ഇന്ത്യയുടെ വളർച്ചാനിരക്ക് കുറച്ചു

Posted on: December 14, 2016

asian-development-bank-big

ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് നടപ്പുവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 7 ശതമാനമായി കുറച്ചു. നേരത്തെ 7.4 ശതമാനം വളർച്ചാനിരക്കാണ് എഡിബി വിലയിരുത്തിയിരുന്നത്. ചെറുകിട-ഇടത്തരം ബിസിനസുകളെ നോട്ടുനിരോധനം ബാധിക്കുമെന്നാണ് എഡിബിയുടെ നിഗമനം.

കറൻസിപിൻവലിക്കൽമൂലം നിക്ഷേപങ്ങൾ കുറയുകയും കാർഷികമേഖലയിലെ തളർച്ചയും കണക്കിലെടുത്താണ് പുതിയ വിലയിരുത്തൽ നടത്തിയത്. നേരത്തെ റിസർവ് ബാങ്കും ഏതാനും റേറ്റിംഗ് ഏജൻസികളും ജിഡിപി വിലയിരുത്തലിൽ കുറവ് വരുത്തിയിരുന്നു. ഇന്ത്യയിലെ വളർച്ചാനിരക്കിലുണ്ടാകുന്ന കുറവ് ദക്ഷിണേഷ്യയിലെ സാമ്പത്തികവളർച്ചയെയും ബാധിക്കുമെന്ന് എഡിബി വിലയിരുത്തി.