കൊച്ചി ബിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Posted on: December 11, 2016

kochi-muziris-biennale-logo

കൊച്ചി : കൊച്ചി ബിനാലെ മൂന്നാം ലക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ പന്ത്രണ്ട് തിങ്കളാഴ്ച വൈകുന്നേരം 6.30ന് ഫോർട്ട് കൊച്ചിയിലാണ് ഉദ്ഘാടന ചടങ്ങ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ, മുൻ സാംസ്‌കാരിക മന്ത്രി എം. എ ബേബി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

കൊച്ചി മേയർ സൗമിനി ജെയിൻ, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.ജെ മാക്‌സി, വി.കെ ഇബ്രാഹംകുഞ്ഞ്, വിഡി സതീശൻ, മുൻ മേയർ കെ.ജെ സോഹൻ, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു.വി, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള കെ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.

ചലച്ചിത്ര നടൻ മമ്മൂട്ടി, എഴുത്തുകാരൻ എൻ. എസ് മാധവൻ എന്നിവരും ചടങ്ങിന് മാററുകൂട്ടും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള 150 ചെണ്ട കലാകാരന്മാരുടെ മേളംവും ഉദ്ഘാടന ചടങ്ങിനുശേഷം സുമൻ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാൻഡിന്റെയും സംഗീത പരിപാടിയും അരങ്ങേറും.

ബിനാലെ മൂന്നാം ലക്കത്തിന്റെ ദർശനം ക്യൂറേറ്റർ സുദർശൻ ഷെട്ടി സദസിനു മുന്നിൽവിവരിക്കും .കൊച്ചി ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു സ്വാഗതവും പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നന്ദിയും പറയും. ബിനാലെ ഫൗണ്ടേഷൻ സിഇഒ മഞ്ജു സാറ രാജൻ തുടങ്ങിയവർ ചടങ്ങിൽസന്നിഹിതരായിരിക്കും.