ഒ പനീർശെൽവം എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായേക്കും

Posted on: December 5, 2016

o-panneerselvam-big

ചെന്നൈ : ജയലളിതയുടെ പിൻഗാമിയായി ഒ പനീർശെൽവം എഐഎഡിഎംകെ ജനറൽസെക്രട്ടറിയായേക്കും. അപ്പോളോ ആശുപത്രിയിൽ ഇന്നു ചേർന്ന എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച ധാരണയായെന്നാണ് സൂചന.

പാർലമെന്റ് അംഗമായ തമ്പി ദുരൈ സംസ്ഥാന രാഷ് ട്രീയത്തിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും യോഗത്തിൽ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇന്നലെ മന്ത്രിസഭാ യോഗം ചേർന്ന് രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ചചെയ്തിരുന്നു.